• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

6 ലക്ഷം രൂപ നൽകി തിരികെ വാങ്ങിയത് 31 ലക്ഷം രൂപയും വാഹനങ്ങളും; കൊള്ളപ്പലിശ സംഘത്തിലെ യുവതിയും സുഹൃത്തും പിടിയിൽ

by Web Desk 06 - News Kerala 24
June 15, 2023 : 2:12 pm
0
A A
0
6 ലക്ഷം രൂപ നൽകി തിരികെ വാങ്ങിയത് 31 ലക്ഷം രൂപയും വാഹനങ്ങളും; കൊള്ളപ്പലിശ സംഘത്തിലെ യുവതിയും സുഹൃത്തും പിടിയിൽ

തിരുവനന്തപുരം: കൊള്ളപലിശയ്ക്ക് പണം നൽകും, തവണ മുടങ്ങുമ്പോൾ ഭീഷണി. പണം വായ്പ നൽകി പലിശയായി ലക്ഷങ്ങളും കാറുകളും തട്ടിയെടുത്ത കേസിൽ മരുതംകുഴി സ്വദേശിയായ യുവതിയും സുഹൃത്തും പൊലീസിന്‍റെ പിടിയിലായി. പിടിയിലായത് കൊള്ളപ്പലിശയ്ക്ക് പണം വായ്പയായി നൽകി ആളുകളിൽ നിന്നും വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന സംഘം.  ശാസ്തമംഗലം വില്ലേജിൽ മരുതംകുഴി ജി കെ ടവർ സി 1 അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസം പത്മകുമാരി മകൾ അശ്വതി (36) ടിയാളോടൊപ്പം താമസിച്ചുവരുന്ന സുഹൃത്ത് ശാസ്തമംഗലം വില്ലേജിൽ മരുതംകുഴി കൂട്ടാംവിള കടുകറത്തല വീട്ടിൽ സെൽവരാജ് മകൻ കണ്ണൻ എന്നുവിളിക്കുന്ന ജയകുമാർ (40) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇവരെ ശ്രീകാര്യം പൊലീസ് പിടികൂടിയത്. ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിക്ക് ആറുലക്ഷം രൂപ നൽകിയ പ്രതികൾ കൊള്ളപലിശയാണ് മടക്കി വാങ്ങിയത്. യുവതിയിൽ നിന്ന് പലിശയിനത്തിൽ മാത്രം മുപ്പത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും ഇന്നോവ, ബെലോനോ കാറുകളും തട്ടിയെടുത്തു. തുടർന്ന് പലിശ നൽകാനാകാതെ വന്നപ്പോൾ പ്രതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.പലിശയിനത്തിൽ വൻതുകകൾ കൈപ്പറ്റിയശേഷം പലിശ മുടങ്ങുന്നപക്ഷം കാർ വസ്തുക്കൾ തുടങ്ങിയ മുതലുകൾ കൈവശപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വൻതുകകളാണ് പ്രതികൾ തട്ടിയെടുത്തിരുന്നത്.

പ്രതികളിൽ നിന്നും നിരവധി ബ്ലാങ്ക് ചെക്കുകൾ, മുദ്രപത്രങ്ങൾ, കാറുകൾ എന്നിവ പിടിച്ചെടുത്തു. പൊലീസിന്റെ അന്വേഷണത്തിൽ തിരുവനന്തപുരം മരുതംകുഴി കേന്ദ്രീകരിച്ച് ബ്ലാങ്ക് മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ട് വാങ്ങി വട്ടിപ്പലിശയ്ക്ക് പണം നൽകുന്ന സംഘത്തിലെ പ്രമുഖകണ്ണികളാണ് അറസ്റ്റിലായ അശ്വതിയും ജയകുമാറുമെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ കൂട്ടുപ്രതിയായ ബാബു എന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ (ക്രസമാധാനം) അജിത് വി എസ്സിന് യുവതി നേരിട്ട് നൽകിയ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് ഡി സി പി യുടെ പ്രത്യേക മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിനായി ശ്രീകാര്യം പൊലീസിനെ നിർദ്ദേശം നല്‍കുകയായിരുന്നു.

കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹരി സി എസ്സിന്റെ നേതൃത്വത്തിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പൊലീസ് ബിനിഷ് ലാൽ, പോലീസ് സബ് ഇൻസ്പെക്ടർമാരായ ശശികുമാർ, പ്രശാന്ത് എം, പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, ബിനു, റെനീഷ്, ജാസ്മിൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കൂടുതൽ മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കും; ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല’; മന്ത്രി ജെ. ചിഞ്ചുറാണി

Next Post

അമിതഭാരമായാൽ ഉടനടി ജോലിയിൽ നിന്നും സസ്‍പെൻഡ് ചെയ്യും, ചൈനീസ് എയർലൈൻസിനെതിരെ വ്യാപകപ്രതിഷേധം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അമിതഭാരമായാൽ ഉടനടി ജോലിയിൽ നിന്നും സസ്‍പെൻഡ് ചെയ്യും, ചൈനീസ് എയർലൈൻസിനെതിരെ വ്യാപകപ്രതിഷേധം

അമിതഭാരമായാൽ ഉടനടി ജോലിയിൽ നിന്നും സസ്‍പെൻഡ് ചെയ്യും, ചൈനീസ് എയർലൈൻസിനെതിരെ വ്യാപകപ്രതിഷേധം

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

തെരുവുനായ്ക്കളെ പിടിച്ച് വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു, കെട്ടിടത്തിൽ നിന്നും താഴേക്കെറിഞ്ഞു, ഒരാൾ അറസ്റ്റിൽ

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പുതിയ ഉടമകള്‍ക്ക് വിറ്റു; ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് പിരിച്ചുവിട്ടു

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പുതിയ ഉടമകള്‍ക്ക് വിറ്റു; ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് പിരിച്ചുവിട്ടു

ജീവനക്കാര്‍ക്ക് ഹിന്ദി അറിഞ്ഞിരിക്കണം, ഇന്‍ഷുറൻസ് കമ്പനിയുടെ സര്‍ക്കുലറിനെതിരെ ഡിഎംകെ

ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾക്ക് താങ്ങില്ല, ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരൂ; ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

മീന്‍ പിടിക്കാന്‍ പോയ 65 കാരനെ മുതല തിന്നു, മുതലകളെ വെടിവച്ച് കൊന്ന് വനംവകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In