ഇന്ത്യന്‍ വിവാഹം എന്നാല്‍ നിരവധി അനവധി ചടങ്ങുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങള്‍ മിക്ക വിവാഹ ചടങ്ങുകളിലും കാണാറുണ്ട്. എന്നാല്‍, ചിലരെല്ലാം അതിനെ തിരുത്താനും തങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ വിവാഹിതരാവാനും തയ്യാറുണ്ട്. കാലാകാലങ്ങളായി തുടര്‍ന്ന് വരുന്ന പല ചടങ്ങുകളും കാലഹരണപ്പെട്ടതാണ് എന്ന് കണ്ട് അതിനെ തിരുത്തിക്കൊണ്ട് വിവാഹിതരാവാന്‍ തയ്യാറാകുന്നവരും ഉണ്ട്. അത്തരത്തില്‍ ഒരു വധുവിന്‍റെ ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
അതില്‍ പറഞ്ഞിരിക്കുന്നത് തന്‍റെ കല്യാണത്തിന് കന്യാദാനം നടത്താന്‍ താനോ കുടുംബമോ തയ്യാറായിരുന്നില്ല എന്നാണ്. പെണ്‍കുട്ടിയെ ഒരു വംശത്തില്‍ നിന്നും മറ്റൊരു വംശത്തിലേക്ക് നല്‍കാന്‍ താനോ തന്‍റെ കുടുംബമോ തയ്യാറായിരുന്നില്ല എന്നും അവര്‍ എഴുതുന്നു. അതുപോലെ കന്യാദാനം നടത്താന്‍ തയ്യാറാവാത്തത് കൊണ്ട് അവിടെ കൂടിനിന്ന മറ്റ് മാര്‍വാടികള്‍ നിരാശരായി എന്നും അവര്‍ തന്‍റെ ട്വീറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
ഒപ്പം പോസ്റ്റില്‍ അവള്‍ തന്‍റെ ഭര്‍ത്താവിനെയും അഭിനന്ദിക്കുന്നുണ്ട്. എന്തുകൊണ്ട് കന്യാദാനം നടത്തുന്നില്ല എന്ന് അവരുടെ പണ്ഡിറ്റ് ജി ചോദിച്ചപ്പോള്‍ ഭര്‍ത്താവ് പറഞ്ഞത് നിങ്ങള്‍ ഞങ്ങള്‍ പറയുന്നത് പോലെ ചെയ്യൂ എന്നാണ് എന്നും യുവതി പറയുന്നു.
ട്വീറ്റ് അധികം വൈകാതെ തന്നെ വൈറലായി. മിക്കവരും താനിഷ്ടപ്പെടുന്നത് എന്താണോ അത് തന്‍റെ വിവാഹത്തില്‍ പ്രാവര്‍ത്തികമാക്കിയതിന് യുവതിയെ അഭിനന്ദിക്കുകയാണ് ചെയ്തത്.
ഇതുപോലെയുള്ള സംഭവങ്ങള്‍ സാധാരണമാക്കപ്പെടണം. കന്യാദാനം പോലെയുള്ള ചടങ്ങുകള്‍ ആത്മാഭിമാനമുള്ള സ്ത്രീകളെ അപമാനിക്കുന്നതാണ് എന്നാണ് ഒരാള്‍ കമന്‍റ് നല്‍കിയിരിക്കുന്നത്.
പരമ്പരാഗതമാണോ ആധുനികമാണോ എന്നതില്‍ ഒന്നുമല്ല കാര്യം. നമുക്ക് കംഫര്‍ട്ടിബിള്‍ ആണോ എന്നതിലാണ്. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് നമ്മള്‍ ചെയ്യേണ്ടത് എന്നാണ് മറ്റൊരാള്‍ കമന്‍റ് നല്‍കിയിരിക്കുന്നത്.