തിരുവനന്തപുരം: കാരക്കോണം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച. ശിവേലി വിഗ്രഹം ഉൾപ്പെടെ മോഷണം പോയി. ശ്രീകോവിൽ കുത്തിതുറന്നായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം ക്ഷേത്രത്തിലെ സിസിടിവി ക്യാമകൾ അടിച്ച് തകർത്തതിനു ശേഷമാണ് ശ്രീകോവിലും ഓഫിസും കുത്തിതുറന്നത് ശ്രീകോവിലിനുളളിൽ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹമാണ് കവർന്നത്.
ഓഫിസിൽ നിന്നു വെള്ളിവിളക്ക് ഉൾപ്പെടെ വിളക്കുകളും കവർന്നു. ഏകദേശം രണ്ടര ലക്ഷം രൂപയോളം വിലവരുന്ന വിഗ്രഹവും വിളക്കുകളുമാണ് നഷ്ടപ്പെട്ടത്. 26ാം തിയതി ഉത്സവം തുടങ്ങാനിരിക്കെയാണ് സംഭവം












