തിരുവനന്തപുരം : തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ്ണമാണ് മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ഇന്നലെയായിരുന്നു സ്വർണ്ണം നഷ്ടപെട്ട വിവരം അറിയുന്നത്. സംഭവത്തിൽ ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.