എടപ്പാൾ > വട്ടംകുളം ചിറ്റഴിക്കുന്നിൽ പട്ടാപ്പകൽ വീട്ടിനകത്ത് കയറിയ മോഷ്ടാവ് യുവതിയെ കസേരയിൽ കെട്ടിയിട്ട് ഒമ്പത് പവൻ കവർന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്. അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയെ കെട്ടിയിട്ട് ആഭരണങ്ങൾ കവരുകയായിരുന്നു.സംഭവസമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
അമ്മായി അമ്മ കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. ഇതോടെയാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. മോഷ്ടാവ് മുഖവും കൈയ്യും മറച്ച നിലയിലായിരുന്നെന്ന് രേഷ്മ പൊലീസിന് മൊഴി നൽകി. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.