നെയ്യാറ്റിന്‍കര: കോളജ് വിദ്യാര്‍ഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ കാല് ലക്ഷം രൂപ കവര്‍ന്നു. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജങ്ഷനു സമീപത്തെ വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയിലാണ് മോഷണം.സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.