തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 57,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7215 രൂപ നല്‍കണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000 കടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച 360 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 58000ല്‍ താഴെ എത്തുകയായിരുന്നു. അതേസമയം വെള്ളിവില ഗ്രാമിന് 95 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.