കോഴിക്കോട് : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ഗുണഭോക്താക്കളല്ലാത്തവര്‍ക്ക് കാസ്പില്‍ ഉള്‍പ്പെടുത്തി നല്‍കിയിരുന്ന സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കി. കഴിഞ്ഞ എട്ടിനു തീരുമാനം ആശുപത്രികളെ അറിയിച്ചു. കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് ഈ ഇരുട്ടടി. കോവിഡ് ഒന്നാം തരംഗ സമയത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ പദ്ധതിപ്രകാരം സൗജന്യ ചികിത്സ നല്‍കാന്‍ കുറച്ചു സ്വകാര്യ ആശുപത്രികളും മുന്നോട്ടുവന്നിരുന്നു. രണ്ടാം തരംഗത്തില്‍ കൂടുതല്‍ ആശുപത്രികളായി. സൗജന്യമായി ഐസിയു ചികിത്സ ഉള്‍പ്പെടെ ലഭിച്ചിരുന്നു. ആനുകൂല്യം നിര്‍ത്തിയതോടെ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതര്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ പുറമേനിന്നു പണം കൊടുത്തു വാങ്ങണം. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്കു കൂടുകയും ചെയ്യും.