കോഴിക്കോട് : നവകേരള സദസിൽ പന്തലിലെ വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകർക്ക് ചെറിയ നോട്ട പിശക് പറ്റി. ചിലർ ഇരിക്കുന്നത് ഇരുട്ടത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സ്കൂളിൽ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി. വികസനം നമുക്ക് വേണം. വേണ്ടത് സർവ തലസ്പർശിയായ വികസനമാണെന്നും പിണറായി പറഞ്ഞു. ഏതെങ്കിലും പ്രത്യേക വിഭാഗം/ പ്രദേശം അല്ല അത് അനുഭവിക്കേണ്ട ആളുകൾ. ഏത് പദ്ധതി വന്നാലും എതിർക്കും എന്നതിൻ്റെ ഉദാഹരണം ആണ് തുരങ്കപാത. വയനാടിന് അത്യാവശ്യമായ പാതയെ എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത് ? വലിയ ആപത്ത് ഉണ്ടാകും എന്ന് പറഞ്ഞു. എതിർക്കും എന്നാവർത്തിച്ചു. ഏത് പരിപാടികളെയുണ്ടെങ്കിലും എതിർക്കും. അതാണ് നിലപാട്. രാഷ്ട്രീയമായ എതിർപ്പുകൾ കാണും. ഇത് അതല്ല. നാടിൻ്റെ മൊത്തത്തിൽ ഉള്ള ആവശ്യങ്ങളെ എതിർക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരളസഭയെ എതിർത്തു. ലോക മലയാളികൾക്ക് സംസാരിക്കാനും പ്രശ്നങ്ങൾ പറയാനും ഉള്ള വേദിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.