തിരുവനന്തപുരം : സംസ്ഥാനത്ത് അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഒരു മാസത്തെ കൊടുത്തു തുടങ്ങി. നെല്ലുസംഭരണം 200 കോടി കൊടുത്തു. ജനകീയ ഹോട്ടലുകൾക്കും ആശാവർക്കർമാർക്കും ധനസഹായം കൊടുത്തു. അപേക്ഷയിൽ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞ് വരെ കേരളത്തിന് അർഹമായ പണം കേന്ദ്രം തടയുകയാണെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി ജിവനക്കാരിൽ പത്ത് വർഷം പൂർത്തിയാക്കിയവർക്ക് ആയിരം രൂപ കൂട്ടും. പത്ത് വർഷത്തിന് താഴെയുള്ളവർക്ക് 500 രൂപയും ആശാ വർക്കർമാർക്കും 1000 രൂപയും കൂട്ടും. ഒരു ലക്ഷത്തോളം പേർക്ക് ആനുകൂല്യം നൽകും. കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിവേദനം നൽകാമെന്ന് എംപിമാർ സമ്മതിച്ചെന്നും മന്ത്രി പറഞ്ഞു.