കൊച്ചി : ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി സില്‍വര്‍ ലൈന്‍ പദ്ധതി മാറില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചശേഷമേ പദ്ധതി നടപ്പാക്കൂ. പദ്ധതി പൊതുസമൂഹത്തിനുവേണ്ടിയുള്ളതാണ്. പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുമായിരുക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.



















