മുട്ടുവേദന എന്നത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങളും കൊണ്ടും മുട്ടുവേദന ഉണ്ടാകാം. എല്ലുകൾക്ക് ബലം ഇല്ലെങ്കിൽ മുട്ടുവേദന, സന്ധിവേദന, വീക്കം തുടങ്ങിയവയെല്ലാം ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മുട്ടിനു തേയ്മാനം തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
- ഒന്ന്…
- മുഴുധാന്യങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയ മുഴുധാന്യങ്ങളായ ഓട്സ്, ബാര്‍ലി തുടങ്ങിയവ കഴിക്കുന്നത് മുട്ടിനു തേയ്മാനവും സന്ധിവാതവുമൊക്കെ തടയാന്‍ സഹായിക്കും.
- രണ്ട്…
- പാലും പാലുല്‍പ്പന്നങ്ങളുമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- മൂന്ന്…
- ഓറഞ്ച് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാനും മുട്ടുവേദനയും സന്ധിവേദനയുമൊക്കെ തടയാന്‍ സഹായിക്കും.
- നാല്…
- പൈനാപ്പിളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൈനാപ്പിളില്‍ അടങ്ങിയ എൻസൈം ആയ ബ്രോമെലെയ്ന്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാൻ സഹായിക്കും.
- അഞ്ച്…
- വാഴപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടാന്‍ സഹായിക്കും.
- ആറ്…
- ബ്ലൂബെറിയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് എല്ലുകള്‍ക്ക് നല്ലതാണ്.
- ഏഴ്…
- മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
- എട്ട്…
- മത്സ്യം ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ടിനു തേയ്മാനം ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും സഹായിക്കും.
- ഒമ്പത്…
- നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്ന മഗ്നീഷ്യം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.