• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് വിത്തുകള്‍…

by Web Desk 06 - News Kerala 24
October 18, 2023 : 10:39 am
0
A A
0
അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

ഓരോ ദിവസവും കഴിയുംതോറും വയറു നോക്കി നെടുവീർപ്പെടുകയാണ് പലരും. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഇതിനെ പരിഹരിക്കാനും വണ്ണം കുറയ്ക്കാനും പല ഡയറ്റ് പ്ലാനും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകാം. ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. എന്തായാലും വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില സീഡുകളെ അഥവാ വിത്തുകളെ പരിചയപ്പെടാം…

ചിയ സീഡ്സ്…

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. ഒമേഗ 3 ഫാറ്റി ആസിഡ്,  പ്രോട്ടീനുകള്‍, ഫൈബര്‍, കാത്സ്യം, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.  ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനായി  ചിയ വിത്തുകള്‍ കൊണ്ടുള്ള പാനീയം തയ്യാറാക്കാം. ഇതിനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍  ചിയ വിത്തുകള്‍ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്തിളക്കാം. ശേഷം ഇവ എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കാം. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഈ പാനീയം സഹായിക്കും.

ഫ്‌ളാക്‌സ് സീഡ്… 

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് വണ്ണം കുറയ്ക്കാന്‍ മികച്ചതാണ്.  ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കുകയും ചെയ്യും.

സൂര്യകാന്തി വിത്തുകൾ… 

പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയ  പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

മത്തങ്ങ വിത്തുകള്‍…

മത്തങ്ങ വിത്തുകള്‍ അഥവാ മത്തന്‍ കുരു ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മഗ്നീഷ്യം, സിങ്ക് തുടങ്ങിയവയും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയതാണ് മത്തങ്ങ വിത്ത്. ഇവ കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെൺകുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരിൽ വിളിച്ചുവരുത്തി മർദിച്ചു; യുവാവിന്റെ ആത്മഹത്യയിൽ 5 പേർ അറസ്റ്റിൽ

Next Post

ജമ്മുവിൽ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ജമ്മുവിൽ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു

ജമ്മുവിൽ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു

സ്വർണവില വീണ്ടും കുതിക്കുന്നു

സ്വർണവില വീണ്ടും കുതിക്കുന്നു

ഈ സമരം ഒരു തുടക്കം മാത്രം, ഇടതുപക്ഷത്തെ കൊണ്ട് തിരുത്തിക്കും,സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്

ഈ സമരം ഒരു തുടക്കം മാത്രം, ഇടതുപക്ഷത്തെ കൊണ്ട് തിരുത്തിക്കും,സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

‘ലിയോ’ ആദ്യ ഷോ 9 മണിക്കു തന്നെ; നിലപാടിൽ ഉറച്ച് തമിഴ്നാട് സര്‍ക്കാര്‍

‘ലിയോ’ ആദ്യ ഷോ 9 മണിക്കു തന്നെ; നിലപാടിൽ ഉറച്ച് തമിഴ്നാട് സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In