• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ബിപി ബാലൻസ് ചെയ്യാൻ ഇവ സഹായിക്കും; ശ്രദ്ധിക്കേണ്ടത് ഭക്ഷണം…

by Web Desk 06 - News Kerala 24
February 12, 2024 : 2:16 pm
0
A A
0
ഈ പച്ചക്കറി ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം ജീവിതശൈലീരോഗമെന്ന നിലയില്‍ നിസാരവത്കരിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ബിപിക്ക് എന്തുമാത്രം തീവ്രമായ അവസ്ഥയിലേക്കാണ് നമ്മെ എത്തിക്കാൻ സാധിക്കുകയെന്ന് ഇന്ന് മിക്കവര്‍ക്കും ബോധ്യമുണ്ട്. ഹൃദയാഘാതം, അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളടക്കം ജീവൻ തന്നെ ഭീഷണിയിലാകുന്ന പല നിലയിലേക്കും ബിപി നമ്മെ എത്തിക്കാം. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ബിപിയുള്ളവര്‍ നിര്‍ബന്ധമായും അത് നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോയേ മതിയാകൂ. ബിപി നിയന്ത്രിക്കാൻ പ്രധാനമായും നമ്മള്‍ ഭക്ഷണത്തിലാണ് നിയന്ത്രണം പാലിക്കേണ്ടത്. ഇതിലേറ്റവും കാര്യമായി നോക്കേണ്ടത് ഉപ്പ് കുറയ്ക്കാനാണ്. ഉപ്പ് അഥവാ സോഡിയം ബിപിയെ വീണ്ടും ഉയര്‍ത്തും.

എന്നാലിത് മാത്രമല്ല ബിപിയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്. നമുക്ക് ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന ചില ധാതുക്കള്‍ ബിപി ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ നമ്മെ സഹായിക്കും. അവ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്താൻ കൂടി ബിപിയുള്ളവര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്.

പൊട്ടാസ്യം ആണ് ഇത്തരത്തില്‍ ഉറപ്പിക്കേണ്ടൊരു ഘടകം. രക്തക്കുഴലുകളുടെ ഭിത്തി ചുരുങ്ങിനില്‍ക്കാതെ ഫലപ്രദമായി രക്തയോട്ടത്തിന് സഹായിക്കുംവിധത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പൊട്ടാസ്യം സഹായിക്കും. ഇത്  ബിപി ബാലൻസ് ചെയ്യുന്നതിനും സഹായിക്കുന്നു. നെഞ്ചിടിപ്പ് നോര്‍മലാക്കി വയ്ക്കുന്നതിനും പൊട്ടാസ്യം നമ്മെ സഹായിക്കുന്നുണ്ട്. ഇതും ബിപി ബാലൻസ് ചെയ്യുന്നു. പ്രൂണ്‍സ്, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ് എന്നിവയെല്ലാം പൊട്ടാസ്യത്താല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. ഇങ്ങനെ പൊട്ടാസ്യമടങ്ങിയ ഭക്ഷണങ്ങള്‍ ബിപിയുള്ളവര്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുക.

പൊട്ടാസ്യം പോലെ തന്നെ ബിപി ബാലൻസ് ചെയ്യാൻ സഹായിക്കുന്ന മറ്റൊരു ധാതുവാണ് മഗ്നീഷ്യം. ബിപി മാത്രമല്ല ഷുഗര്‍ നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം ഏറെ സഹായിക്കുന്നു. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിനും മഗ്നീഷ്യം വേണം. മഗ്നീഷ്യം പതിവായി തന്നെ ഭക്ഷണത്തിലൂടെ ലഭ്യമാക്കണം. ഇലക്കറികള്‍, റിഫൈൻഡ് അല്ലാത്ത ധാന്യങ്ങള്‍, പരിപ്പ്-പയര്‍വര്‍ഗങ്ങള്‍ എല്ലാമാണ് മഗ്നീഷ്യത്തിന്‍റെ ലഭ്യതയ്ക്കായി കഴിക്കേണ്ടത്.

കാത്സ്യമാണ് ബിപി നിയന്ത്രിക്കാൻ ഉറപ്പിക്കേണ്ട മറ്റൊരു ഘടകം. പാല്‍, പാലുത്പന്നങ്ങളെല്ലാം കാത്സ്യം ലഭ്യതയ്ക്കായി കഴിക്കാവുന്നതാണ്. കാത്സ്യമടങ്ങിയ മറ്റ് ഭക്ഷണങ്ങളും ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് കഴിക്കാം. എന്നാല്‍ കാത്സ്യം അമിതമാകുന്ന അവസ്ഥയുണ്ടാകരുത്. ഇത് ഗുണത്തിന് പകരം ദോഷമുണ്ടാക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകും; അവകാശവാദവുമായി കെ. സുരേന്ദ്രൻ

Next Post

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടികളുമായി സർക്കാർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആനയെ തേടി ദൗത്യസംഘം കാട്ടിൽ; സാഹചര്യം അനുയോജ്യമായാൽ മയക്കുവെടി

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടികളുമായി സർക്കാർ

തൃപ്പൂണിത്തുറ പടക്ക സ്ഫോടനം : പരിക്കേറ്റ 4 പേർ മെഡിക്കൽ കോളേജിൽ ; വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി

തൃപ്പൂണിത്തുറ പടക്ക സ്ഫോടനം : പരിക്കേറ്റ 4 പേർ മെഡിക്കൽ കോളേജിൽ ; വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി

പ്രേമചന്ദ്രൻ വിരുന്നിന് പോയത് രാഷ്ട്രീയ ബന്ധം കൊണ്ട്; കേരളത്തിൽ പങ്കെടുക്കാത്തത് സിപിഐ എമ്മിനോടുള്ള ശത്രുത കാരണം: കെ സുധാകരൻ

പ്രേമചന്ദ്രൻ വിരുന്നിന് പോയത് രാഷ്ട്രീയ ബന്ധം കൊണ്ട്; കേരളത്തിൽ പങ്കെടുക്കാത്തത് സിപിഐ എമ്മിനോടുള്ള ശത്രുത കാരണം: കെ സുധാകരൻ

ഇഡ‍ിക്കു മുന്നില്‍ നാളെ ഹാജരാകണോ,വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം,കേസ് നാളേക്ക് മാറ്റി ഹൈക്കോടതി

ഇഡ‍ിക്കു മുന്നില്‍ നാളെ ഹാജരാകണോ,വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം,കേസ് നാളേക്ക് മാറ്റി ഹൈക്കോടതി

യുപിഐ സേവനങ്ങൾ ഇനി ഈ രാജ്യത്തും; വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യ

യുപിഐ സേവനങ്ങൾ ഇനി ഈ രാജ്യത്തും; വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In