നിരന്തരം പ്രവര്‍ത്തിക്കുന്ന ഏറെ പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായും ബുദ്ധി കൂടാനും വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ബുദ്ധി കൂടാനും സഹായിക്കും. എപ്പോഴും വെറുതേ ഇരിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് മോശമായി ബാധിക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യാം. നടത്തം, ജോഗിങ്, ഡാന്‍സ് തുടങ്ങിയവയെല്ലാം തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- രണ്ട്…
- തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പസിലുകളും മറ്റും കളിക്കുന്നത് നല്ലതാണ്.
- മൂന്ന്…
- തലച്ചോറിന്‍റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. കാരണം
പോഷകാഹാരക്കുറവും തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. - നാല്…
- മധുരപലഹാരങ്ങൾ, ചോക്ലേറ്റുകള്‍, പിസ, ബർഗർ, നൂഡിൽസ്, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്.
- അഞ്ച്…
- വെള്ളം ധാരാളം കുടിക്കുക. തലച്ചോറിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്.
- ആറ്…
- നന്നായി ഉറങ്ങുക. കാരണം പതിവായി ഉറക്കം ശരിയായില്ലെങ്കിലും അത് തലച്ചോറിനെ ബാധിക്കാം. ഓര്‍മ്മശക്തി കുറയാനും, പഠനത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കാനും ഇത് കാരണമാകും. അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.