എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാനായി ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
- ഒന്ന്
- എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം.
- രണ്ട്
- കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. ഇതിനായി മത്സ്യം, മുട്ട, മഷ്റൂം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- മൂന്ന്
- സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
- നാല്
- ശരീരഭാരം കൂടാതെ നോക്കുക. ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ പതിവായി ശരീരഭാരം പരിശോധിക്കുക.
- അഞ്ച്
- മുടങ്ങാതെ വ്യായാമം ചെയ്യുക. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുക. ഇതിനായി നടത്തം, നീന്തൽ, യോഗ തുടങ്ങിയവയൊക്കെ തിരഞ്ഞെടുക്കാം.
- ആറ്
- പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. ഇത്തരം ശീലങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ പുകവലിയും മദ്യപാനവും ഒഴിവാക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.