കൂത്താട്ടുകുളം > തിരുമാറാടി പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ അഡ്വ. സന്ധ്യാമോൾ പ്രകാശ് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന രമ മുരളീധര കൈമൾ രാജി വച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സന്ധ്യ മോൾ പ്രകാശിന് ഏഴ് വോട്ടും, യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രണ്ടാം വാർഡ് അംഗം അനിത ബേബിക്ക് ആറ് വോട്ടും ലഭിച്ചു.പതിനൊന്നാം വാർഡ് അംഗമാണ് സന്ധ്യ മോൾ പ്രകാശ്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും, തിരുമാറാടി മേഖലാ പ്രസിഡൻ്റും, ജനാധിപത്യ മഹിള അസോസിയേഷൻ വില്ലേജ് ട്രഷററുമാണ്.
കൂത്താട്ടുകുളം എ ഇ ഒ ബോബി ജോർജ് വരണാധികാരിയായി. പതിമൂന്നംഗ ഭരണസമിതിയിൽഎൽഡിഎഫ് ഏഴ് യുഡിഎഫ് ആറ് എന്നതാണ് കക്ഷി നില. അനുമോദന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എം ജോർജ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, കാക്കൂർ ബാങ്ക് പ്രസിഡൻ്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിത ബേബി, സാജു ജോൺ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കെ എൻ സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസൺ വി പോൾ, വി സി കുര്യാക്കോസ്, വർഗീസ് മാണി,എം സി തോമസ്, സിബി ജോർജ്, സനൽ ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ രമ മുരളീധര കൈമൾ,കെ കെ രാജ് കുമാർ, നെവിൻ ജോർജ്, എം സി അജി, സി വി ജോയി, സുനി ജോൺസൺ, ആലീസ് ബിനു, ബീന ഏലിയാസ്, ആതിര സുമേഷ് പഞ്ചായത്ത് സെക്രട്ടറി വി പി റെജി മോൻ ,കെ ആർ മോഹൻകുമാർ, ബിനോയ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.