തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക നിയമനം സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തായതിന് പിന്നാലെ ഇടപെട്ട് സര്‍ക്കാര്‍. 295 താൽക്കാലിക തസ്തികകളിൽ നിയമനം എംബ്ലോയ്മെന്റ് എക്ചേഞ്ച് വഴിയാക്കും. താൽക്കാലിക ഒഴിവുകൾ അടിയന്തരമായി നികത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മേയറുടെ കത്ത് പുറത്ത് വന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടപെടൽ.