റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണം പുതുക്കുളങ്ങരയില്‍ വടക്കേ മുടുവീട്ടില് ശ്രീനിലയത്തില്‍ രാജേഷ് (38) ആണ് റിയാദ് തുവൈഖില്‍ മരിച്ചത്. രവീന്ദ്രന് നായരുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ: രാഹി. മകള്‍: തീര്‍ഥ ആര്. നായര്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കേളി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.