കോട്ടയം: ബസ് ഉടമക്കെതിരായ സിഐടിയു സമരം പിന്‍വലിച്ചു. തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടര്‍ന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മര്‍ദ്ദനമേറ്റത്. ബസുടമ രാജ്‌മോഹനെയാണ് സിഐടിയു നേതാവ് മര്‍ദ്ദിച്ചത്.
രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ് മര്‍ദ്ദനമേറ്റത്. കൊടി അഴിച്ചാല്‍ വീട്ടില്‍ കയറി തല്ലുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബസിനോട് ചേര്‍ത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങള്‍ അഴിച്ചു മാറ്റുമ്പോഴാണ് വെട്ടിക്കുളങ്ങര ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലിയത്. കൊടിയില്‍ തൊട്ടാല്‍ വീട്ടില്‍ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു.