തൊടുപുഴ: ജില്ലയിൽ പലയിടങ്ങളിലും ഇടവിട്ട് മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ല ഭരണകൂടം ജാഗ്രതയിലാണ്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി താലൂക്കിലാണ്. 61.2 മി.മീ. ഉടുമ്പൻചോല- 14.6, ദേവികുളം 9.8, പീരുമേട്- 22.5, തൊടുപുഴ 23.2 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ പെയ്ത മഴ. മഴ കനത്തതോടെ നിയന്ത്രണമേർപ്പെടുത്തിയത് വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ മൂന്നാർ-മറയൂർ മേഖയിലടക്കം റൂം ബുക്ക് ചെയ്തിരുന്നവർ ക്യാൻസൽ ചെയ്തു.
പീരുമേട്ടിൽ നിർത്തിയിട്ട ഓട്ടോക്ക് മുകളിലേക്ക് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് നാശ നഷ്ടമുണ്ടായി. Heavy rain at isolated places; Tourist sector on alertകഴിഞ്ഞ ദിവസം കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് തെങ്ങ് വീണെങ്കിലും യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു.