തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. പരിചയ സമ്പത്തുള്ള നേതാവാണ് താനെന്നും തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവായ എ.കെ.ആന്റണി രാജ്യസഭയിൽ തുടരാൻ താൽപര്യപ്പെടുന്നില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചതിനു പിന്നാലെയാണ് രാജ്യസഭാ സീറ്റിനായുള്ള നീക്കം നേതാക്കൾ സജീവമാക്കിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി.തോമസ്, പന്തളം സുധാകരൻ, വി.എം.സുധീരൻ, ചെറിയാൻ ഫിലിപ് എന്നിവരെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെ 13 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 31നു തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം 14ന് വരും. 21നു നാമനിർദേശ പത്രികാ സമർപ്പണം. 31ന് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു പിന്നാലെ വൈകിട്ട് 5നാണ് വോട്ടെണ്ണൽ.