• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 20, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പതിനായിരങ്ങളെ വിളിച്ചുകൂട്ടിയില്ല’; ഏറ്റവും കൂടുതൽ ദുരിതാശ്വാസം നൽകിയ മുഖ്യമന്ത്രി കണക്ക് നിരത്തി തോമസ് ഐസക്

by Web Desk 06 - News Kerala 24
August 12, 2023 : 1:57 pm
0
A A
0
‘വായ്പാപരിധിയിൽ കേന്ദ്രത്തിന്‍റെ കടുംവെട്ട് രാഷ്ട്രീയ പകപോക്കലാണ്’കര്‍ശന നിയമനടപടി വേണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിന്റെയും രണ്ടാം എൽഡിഎഫ് സർക്കാറിന്റെയും കാലത്ത് വിതരണം ചെയ്ത ദുരിതാശ്വാസ നിധി തുക താരതമ്യം ചെയ്ത് മുൻധനമന്ത്രി ഡോ. തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം വിവരങ്ങൾ പങ്കുവെച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ശരാശരി പ്രതിവർഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ രണ്ട് വർഷം ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ടെന്ന് ഇത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസമ്പർക്ക പരിപാടി എന്ന പേരിൽ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്ന ഏർപ്പാടും ഇടതു സർക്കാർ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതൽ ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കു നേരിട്ടു ലഭിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആയാണ് കൈകാര്യം ചെയ്യുന്നത്.

പതിനായിരങ്ങൾ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്പർക്ക പരിപാടികളും ശുപാർശകളും അനാവശ്യമാക്കിത്തീർത്ത് സുതാര്യവും പ്രയാസരഹിതവും അപേക്ഷകന്റെ ആത്മാഭിമാനത്തെ മാനിക്കുകയും ചെയ്യുന്ന ഒരു സമഗ്രസംവിധാനത്തിനു രൂപം നൽകിയെന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നേട്ടമെന്നും അദ്ദേ​ഹം കുറിച്ചു.

ഡോ. തോമസ് ഐസക്കിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

നിങ്ങൾക്കു ഗൗരവമായ ഒരു അസുഖം വന്നു. അടിയന്തര സഹായത്തിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ഇത് മാറിമാറി വന്ന എല്ലാ സർക്കാരുകളുടെ കാലത്തും ഉള്ളതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇത്തരം ധനസഹായം വർദ്ധിപ്പിക്കുക മാത്രമല്ല അവയുടെ വിതരണം സുതാര്യവും സുഗമവുമാക്കിത്തീർത്തു.

ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് (2011-2016) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ശരാശരി പ്രതിവർഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ രണ്ട് വർഷം (2021, 2022) ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ട്. (2021-ൽ ആദ്യത്തെ 2 മാസം ഒഴിവാക്കിയിയിട്ടുണ്ട്) ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിത്തുക.

ശ്രദ്ധേയമായകാര്യം ഈ തുക വാങ്ങാൻ അപേക്ഷകർ ആരുടേയും ശുപാർശ അന്വേഷിച്ചു പോകേണ്ടതില്ല. ജനസമ്പർക്ക പരിപാടി എന്ന പേരിൽ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്ന ഏർപ്പാടും അവസാനിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതൽ ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കു നേരിട്ടു ലഭിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആയാണ് കൈകാര്യം ചെയ്യുന്നത്. അപേക്ഷ നേരിട്ടോ ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനപ്രതിനിധികളുടെ ഓഫീസ് മുഖേനയോ തപാൽ മാർഗ്ഗത്തിലോ സമർപ്പിക്കാവുന്നതാണ്. താഴെപ്പറയുന്ന ചില പ്രത്യേകതകൾകൂടി ഈ സംവിധാനത്തിനുണ്ട്.

(1) അപേക്ഷയുടെ ഓരോ നീക്കം അപേക്ഷകനെ അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സംവിധാനം.

(2) അപേക്ഷകനു ലഭ്യമായ ഡോക്കറ്റ് നമ്പർ (ഫയർ നമ്പർ) ഉപയോഗിച്ച് ഏതു സമയത്തും cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷയുടെ സ്ഥിതി അറിയാനുള്ള സംവിധാനം.

(3) അപേക്ഷ സമർപ്പണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ്, റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ്, എംഎൽഎ/എംപി, അക്ഷയകേന്ദ്രങ്ങൾ എന്നിവർക്കായി പ്രത്യേക ലോഗിൻ സംവിധാനം.

(4) പൊതുജനങ്ങൾക്കു സ്വന്തമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി പബ്ലിക് ലോഗിൻ സംവിധാനം.

(5) അപേക്ഷകളുടെ കാലതാമസം നീരീക്ഷിക്കാനായി താലൂക്ക്, കളക്ട്രേറ്റ്, റവന്യു വകുപ്പ്, റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ഡാഷ് ബോർഡ് സംവിധാനം.

(6) അപേക്ഷയിൽ ഏതെങ്കിലും രേഖകളുടെ കുറവുണ്ടായാൽ അപേക്ഷകനെ ആ വിവരം അറിയിക്കുന്നതിനായി വില്ലേജ് തലത്തിൽ എസ്എംഎസ് സംവിധാനം.

പതിനായിരങ്ങൾ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്പർക്ക പരിപാടികളും ശുപാർശകളും അനാവശ്യമാക്കിത്തീർത്ത് സുതാര്യവും പ്രയാസരഹിതവും അപേക്ഷകന്റെ ആത്മാഭിമാനത്തെ മാനിക്കുകയും ചെയ്യുന്ന ഒരു സമഗ്രസംവിധാനത്തിനു രൂപം നൽകിയെന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നേട്ടം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മസ്ക് – സക്കര്‍ബര്‍ഗ് പോരാട്ടത്തിന് ഇറ്റലി വേദിയായേക്കും, പ്രതികരണവുമായി സാംസ്കാരിക മന്ത്രി

Next Post

‘കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളി’; വി ശിവൻകുട്ടി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

‘കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളി’; വി ശിവൻകുട്ടി

അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ; ഒഎംജി 2 സിനിമയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍

അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ; ഒഎംജി 2 സിനിമയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍

ഏകസിവിൽ കോഡിൽ സിപിഎം ക്ഷണിച്ചിട്ടില്ല, ക്ഷണിച്ചാൽ യുഡിഎഫിൽ ചർച്ച നടത്തിയേ തീരുമാനിക്കൂ: പിഎംഎ സലാം

വീണ വിജയനെതിരായ ആരോപണം: യുഡിഎഫ് പിന്നോക്കം പോയിട്ടില്ലെന്ന് പി എം എ സലാം

അന്വേഷണമികവിന് അംഗീകാരം : കേരളത്തിലെ 9 പോലീസുകാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പോലീസ് മെഡല്‍

അന്വേഷണമികവിന് അംഗീകാരം : കേരളത്തിലെ 9 പോലീസുകാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പോലീസ് മെഡല്‍

ജെയ്ക് കേരളത്തിന്റെ പ്രതീക്ഷ, പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറും ; ഇ പി ജയരാജൻ

ജെയ്ക് കേരളത്തിന്റെ പ്രതീക്ഷ, പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറും ; ഇ പി ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In