• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊണ്ടി മുതൽ കേസ് : സർക്കാർ നിലപാട് നിർണ്ണായകം ; ആന്റണി രാജുവിനെതിരെ ശക്തമായ വാദമുയർത്തുമോ പ്രോസിക്യൂഷൻ ?

by Web Desk 06 - News Kerala 24
July 23, 2022 : 8:33 am
0
A A
0
ഓട്ടോ-ടാക്‌സി പണിമുടക്ക് ; തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം : മന്ത്രി ആൻറെണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിൽ വിചാരണ തുടങ്ങാനിരിക്കെ സർക്കാർ നിലപാട് നിർണ്ണായകം. 28 വർഷം പഴക്കമുള്ള കേസിൽ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉയർത്താതെ കേസ് നിലനിൽക്കില്ല. എന്നാൽ മന്ത്രിക്കെതിരായ കേസിൽ പ്രോസിക്യൂഷന് എത്രത്തോളം ഉറച്ചനിലപാടെടുക്കുമെന്നതിൽ സംശയം ബാക്കിയാണ്. സുതാര്യമായ സാക്ഷി വിസ്താരത്തിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നിയമവിദഗ്ധർ ചൂണ്ടികാട്ടുന്നു.

തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്.  2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു.

ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരും. വർഷങ്ങള്‍ പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴികളും തെളിവുകളും കോടതിയിൽ സമർത്ഥിക്കണമെങ്കിൽ പ്രോസിക്യൂഷൻ അതിശക്തമായി വാദിക്കണം. സാക്ഷികളെ പഴയകാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കണം. നിലവിൽ ഒരു സർക്കാർ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത്. മന്ത്രിക്കെതിരായ കേസിൽ എത്രത്തോളം സർക്കാർ അഭിഭാഷകൻ വാദിക്കുമെന്നതാണ് ചോദ്യം.

നിലവിൽ വിചാരണ ഇഴഞ്ഞുപോകുന്ന കേസിൽ ഇതിനകം മന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തൽ വന്നെങ്കിലും സർക്കാറിന് വലിയ അനക്കമില്ല. പ്രതിപക്ഷ മന്ത്രിയുടെ രാജിയാവശ്യപ്പെടുന്നതിനിടെ 2014 ലെ സുപ്രീം കോടതി പരാമർശവും ആൻറണി രാജുവിന് കുരുക്കാകുന്നുണ്ട്. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാക്കുന്നത് ശരിയാണോ എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പരിഗണിക്കണമെന്നായിരുന്നു നിരീക്ഷണം. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാകുന്നത് തടയണമെങ്കിൽ ജനപ്രാനിധിത്യ നിയമത്തിൽ മാറ്റം വരുത്തണമെന്നും, പക്ഷെ പ്രതികള്‍ മന്ത്രിമാരാകുന്നത് ധാർമികയുടെ പ്രശ്നമാണെന്നും മൂന്നംഗ ബഞ്ച് 2018ലും നിരിക്ഷിച്ചു.

മയക്കുമരുന്ന കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിൽ ആന്റണി രാജുവിനെതിരെ ഓരോ തെളിവും പുറത്തുവരുമ്പോഴും മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല. സർക്കാറിന്റെ അടുത്ത നീക്കവും ഹൈക്കോടതി നടപടികളും ആൻറണി രാജുവിൻറെ കാര്യത്തിൽ പ്രധാനമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നയം വ്യക്തമാക്കി കേന്ദ്രം ; വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല

Next Post

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പ്രതിസന്ധിയിൽ ; ജൂലൈ മാസത്തെ പെൻഷൻ ഇനിയും ആരംഭിച്ചില്ല

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പ്രതിസന്ധിയിൽ ; ജൂലൈ മാസത്തെ പെൻഷൻ ഇനിയും ആരംഭിച്ചില്ല

ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളം ശക്തിപ്പെടുത്തുന്നതില്‍ സ്കൂള്‍വിക്കിക്ക് വലിയ പങ്ക്: സ്പീക്കർ

റൂളിംഗ് സ്വയം വിമർശനം ; റൂളിംഗും മുഖ്യമന്ത്രിയുടെ പ്രസംഗവും പരസ്പര വിരുദ്ധമല്ലെന്നും സ്പീക്കർ

രാഷ്ടപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയിൽ ഭിന്നത, നിലപാട് തീരുമാനിക്കാൻ ജെഎംഎം യോഗം നാളെ

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ​ഗുജറാത്തിൽ ക്രോസ് വോട്ട് 17, അസമിൽ 22

കാറിൽ തോക്കടക്കം മാരകായുധങ്ങൾ ; വിഴിഞ്ഞത്ത് മൂന്ന് പേര്‍ അറസ്റ്റിൽ

കാറിൽ തോക്കടക്കം മാരകായുധങ്ങൾ ; വിഴിഞ്ഞത്ത് മൂന്ന് പേര്‍ അറസ്റ്റിൽ

മണ്ണാർക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണം ; ഒരാൾ അറസ്റ്റിൽ

മണ്ണാർക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണം ; ഒരാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In