കോട്ടയം: ചിറക്കടവില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ടയേര്‍ഡ് അധ്യാപികയുടെ വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റിലായി. അധ്യാപികയുടെ വീട്ടു പറമ്പിലെ ജോലിക്കാരനായിരുന്ന പ്രതി മൂന്നു ലക്ഷം രൂപയാണ് മോഷ്ടിച്ചത്. ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിന് സമീപം ഒറ്റക്ക് താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപിക ചെല്ലമ്മയുടെ വീട്ടില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്.
കേസിൽ അയൽവാസി കൂടിയായ രാജൻ എന്ന കെ ആര്‍ രാജേഷാണ് അറസ്റ്റിലായത്. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയാണ് രാജന്‍ മോഷ്ടിച്ചത്. ചെല്ലമ്മയുടെ വീട്ടിൽ രാജൻ പറമ്പിലെ പണിക്കും മറ്റുമായി സ്ഥിരമായി എത്തിയിരുന്നു. ഇത് മുതലെടുത്ത് രാജൻ വീടിനുള്ളിൽ കടന്ന് കയറി പണം മോഷ്ടിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
ചെല്ലമ്മയുടെ വീട്ടിൽ കിടപ്പ് മുറിയിൽ ബക്കറ്റിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു പണം. മൂന്ന് ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇതാണ് രാജൻ മോഷ്ടിച്ചത്. രാജൻ സ്ഥിരമായി ചെല്ലമ്മയുടെ പക്കൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരികെ ലഭിക്കാതായതോടെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി രാജൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ചെല്ലമ്മ പണം നൽകിയിരുന്നില്ല.
ചെല്ലമ്മ പണം നൽകാതായതോടെയാണ് രാജൻ മോഷണം നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഇയാൾ ചെല്ലമ്മയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രാജൻ ചെല്ലമ്മയുടെ വീടിനുള്ളിൽ കയറി ഇരിക്കുകയും ചെയ്തു. ചെല്ലമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് രാജൻ പണം സൂക്ഷിച്ചിരുന്ന കിടപ്പ് മുറിയിലേക്ക് കയറിയത്. പിന്നീട് പണമെടുത്ത് ഈ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. രാജൻ പണം മോഷ്ടിച്ചുവെന്ന് മനസ്സിലാക്കിയ ചെല്ലമ്മ വിവരം പൊൻകുന്നം പോലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിലാണ് രാജനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.