മലപ്പുറം: രണ്ട് കോടിയോളം വിലവരുന്ന പാമ്പിന് വിഷവുമായി മൂന്ന് പേര് പിടിയിലായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേരാണ് പിടിയിലായത്. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), പത്തനംതിട്ട കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടി.പി കുമാര്‍ (63), തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഫ്ളാസ്കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പിന് വിഷവും കണ്ടെടുത്തിട്ടുണ്ട്.