കുമളി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ (V2,V3 &V4) കൂടി തുറക്കാൻ തീരുമാനം. രാവിലെ 10 മണി മുതൽ ഷട്ടർ 50 സെന്‍റീമീറ്റർ വീതം ഉയർത്തി ആകെ 2754 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ശനിയാഴ്ച രാത്രിയിലെ കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138.20 അടിയാണ്. നിലവിൽ സെക്കൻഡിൽ 2428 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ടണൽ വഴി 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നു. വൃഷ്ടി പ്രദേശത്ത് നിന്ന് സെക്കൻഡിൽ 5126 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 10 സ്പീൽവേ ഷട്ടറുകൾ 30 സെന്‍റീമീറ്റർ ( V1,V2, V3, V4, V5, V6,V7,V8, V9 & V10) ഉയർത്തിയിരുന്നു.പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.