റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 108 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 314 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,51,404 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,36,013 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,053 ആയി ഉയർന്നു.
രോഗബാധിതരിൽ 6,338 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 84 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 12,861 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
റിയാദ് – 23, ജിദ്ദ – 19, മക്ക – 15, മദീന – 11, ദമ്മാം – 6, അബഹ – 6, തായിഫ് – 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,273,358 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,283,466 ആദ്യ ഡോസും 24,602,529 രണ്ടാം ഡോസും 12,387,363 ബൂസ്റ്റർ ഡോസുമാണ്.