ഇടുക്കി : പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേര് പിടിയില്‍. രാംകുമാര്‍, വിഗ്നേഷ്, ജയ്സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പോലീസ് പിടികൂടിയത്. ശാന്തമ്പാറ പോലീസ് രജിസ്റ്റര്‍ ചെയ്ത വ്യത്യസ്തമായ നാല് കേസുകളിലും പീഡിപ്പിക്കപ്പെട്ടത് ഒരു പെണ്‍കുട്ടിയാണ്. ഒന്നര വര്‍ഷത്തിലധികമായി ഈ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. സ്കൂളില്‍ നല്കിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. കേസെടുത്തത് ചൈല്‍ഡ് ലൈന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് പോലീസ് പറഞ്ഞു. അതേസമയം തമിഴ്നാട് സ്വദേശിയായ ഒരാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.