മലപ്പുറം : മമ്പാട് കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മമ്പാട് സ്വദേശികളായ ജാനകി, അസൈനാര്‍, സുഹറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ജാനകിയുടെ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്നു പന്നി. ചത്തതാണെന്ന ധാരണയില്‍ ജാനകി അടുത്തുചെന്നപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളെയും പന്നി ആക്രമിച്ചു. പന്നിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.