ബക്രീദ് അല്ലെങ്കില്‍ പെരുന്നാള്‍ എന്നോര്‍ക്കുമ്പോഴേ മിക്കവരും ഭക്ഷണത്തെ കുറിച്ചാണ് ആദ്യം ഓര്‍മ്മിക്കുക. ചിക്കനും ബീഫും മട്ടണും അങ്ങനെ പ്രിയപ്പെട്ട മാംസാഹാരങ്ങളെല്ലാം തയ്യാറാക്കി ആഘോഷമായി ഭക്ഷണമൊരുക്കി കഴിക്കുന്ന ദിവസം കൂടിയാണല്ലോ പെരുന്നാള്‍. മിക്ക വീടുകളിലും പെരുന്നാള്‍ ദിനത്തില്‍ ബിരിയാണിയോ നെയ്ച്ചോറോ എല്ലാം തയ്യാറാക്കാറുണ്ട്. എന്തായാലും ‘ഹെവി’ നോണ്‍ വെജിറ്റേറിയൻ സദ്യ തന്നെയായിരിക്കും പെരുന്നാള്‍ ആഘോഷത്തിന് അധികവും തയ്യാറാക്കുന്നത്. ഈ സദ്യക്ക് ശേഷം അല്പം മധുരം വേണമെങ്കിലോ എന്നോര്‍ത്ത് ഡിസേര്‍ട്ടുകളും തയ്യാറാക്കുന്നവരുണ്ട്.
ഈ ബക്രീദിന് അത്തരത്തില്‍ ഊണിന് ശേഷം കഴിക്കാവുന്ന ഡിസേര്ട്ടുകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
സെവിയനെ കുറിച്ചാണ് ആദ്യം പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ഡിസേര്‍ട്ട്. പാല്, സേമിയം, പഞ്ചസാര, നെയ്, ഡ്രൈ ഫ്രൂട്ട്സ്, ആവശ്യമെങ്കില്‍ അല്പം കുങ്കുമപ്പൂവ് എന്നിവയാണ് ഇതിന് ആകെ വേണ്ട ചേരുവകള്‍.
ഒരു കപ്പോളം സേമിയ എടുത്ത് നാല് ടേബിള്‍ സ്പൂണ്‍ നെയ്യില്‍ മൂപ്പിച്ചെടുക്കാം. ഇത് നാലോ- അഞ്ചോ മിനുറ്റ് കൊണ്ട് തയ്യാറാകും. ശേഷം പാലും അരക്കപ്പ് പഞ്ചസാരയും ഇതിലേക്ക് ചേര്‍ക്കുക. ഇനി കുങ്കുമപ്പൂ ചേര്‍ത്ത വെള്ളം രണ്ട് ടേബിള്‍ സ്പൂണ്‍ ചേര്‍ക്കാം. 15-20 മിനുറ്റ് അടുപ്പത്ത് വച്ച് വേവിച്ച് കുറുക്കിയ ശേഷം ഡ്രൈ ഫ്രൂട്ട്സ് ഇട്ട് വാങ്ങിവയ്ക്കാം.