പഞ്ചാബ്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേർ പഞ്ചാബിൽ പിടിയിലായി. ഐഎസ്‌ഐ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വൻ ആയുധ ശേഖരം പിടിച്ചെടിത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബിലെ ബട്ടിൻഡയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ബട്ടിൻഡയിലെ കൗണ്ടർ ഇന്റലിജൻസ് ടീമാണ് ഓപ്പറേഷന് പിന്നിൽ. അറസ്റ്റിലായ മൂന്നുപേർ സംഗ്രൂർ ജയിലിൽ കഴിയുന്ന യുഎപിഎ പ്രതികളുമായി ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായവരിൽ നിന്ന് 8 പിസ്റ്റളുകളും 9 മാഗസിനുകളും 30 വെടിയുണ്ടകളും കണ്ടെടുത്തു. ഈ മൂന്ന് പേർക്കെതിരെ ബതിൻഡ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
പഞ്ചാബ് പൊലീസ് ഭീകര മൊഡ്യൂളുകൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദീപാവലിക്ക് ശേഷം ഇത്തരത്തിലുള്ള 8-ലധികം തീവ്രവാദ മൊഡ്യൂളുകൾ പൊലീസ് കണ്ടെത്തി. സെലിബ്രിറ്റികൾ, വ്യവസായികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്.