വിവിധ തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ നമ്മളെ അലട്ടുന്നുണ്ട്. മുഖക്കുരു, കരുവാളിപ്പ്, ഇരുണ്ട നിറം ഇങ്ങനെ പല ചർമ്മ പ്രശ്നങ്ങൾ. മുഖകാന്തി വർധിപ്പിക്കാനായി പല സൗന്ദര്യവർധക വസ്തുക്കൾ പരീക്ഷിച്ച് അതിന്റെ പാർശ്വഫലങ്ങളിൽ നിന്ന് രക്ഷപെടാൻ ത്വക്‌രോഗവിദഗ്ധരുടെ സഹയാം തേടി അലയുന്നവരും കുറവല്ല. മുഖകാന്തി കൂട്ടാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം…
ഒന്ന്…
രണ്ട്…
വരൾച്ച കുറയ്ക്കാനും മുഖക്കുരു പാടുകൾ ചികിത്സിക്കാനും പ്രായമാകൽ ലക്ഷണങ്ങളിൽ നിന്ന് രക്ഷനേടാനും മികച്ചതാണ് മഞ്ഞൾ. ഇതിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. തൈരും മഞ്ഞളും നന്നായി യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ തവണ ഈ പാക്ക് ഇടാം. മുഖത്തിന്റെ പിഗ്മെന്റേഷനുള്ള തൈര് ചർമ്മത്തിന് തിളക്കവും തിളക്കവും നൽകുന്നതിന് സഹായിക്കുന്നു. ഇത് കറുത്ത പാടുകളും പിഗ്മെന്റേഷനും ഇല്ലാതാക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ടാൻ, വൈറ്റ്ഹെഡ്സ്, ബ്ലാക്ക്ഹെഡ്സ് എന്നിവയും നീക്കം ചെയ്യുന്നു.
മൂന്ന്…
വരണ്ട ചർമ്മത്തിന് ജലാംശം നൽകാനും പാടുകൾ പരിഹരിക്കാനും ഈ ഫേസ് പാക്ക് ഉപയോഗിക്കുക. തേനും പഴുത്ത ഏത്തപ്പഴത്തോലും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. വാഴപ്പഴവും തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.