ബെംഗളൂരു: കര്‍ണാടകയിലെ സുള്ളിയയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടു. സോമശേഖർ റെഡ്ഡി, ശാന്തവ്വ, ചന്ദ്രപ്പ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച്ചയാണ് സംഭവം. മതിൽ ഉയർത്തുന്നതിനിടെ മണ്ണിടിച്ചിലിനെ തുടർന്ന് മറിഞ്ഞുവീഴുകയായിരുന്നു.
മരിച്ച ഒരാളുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുടമയായ അബൂബക്കർ, നാഗരാജ്, എഞ്ചിനീയർ വിജയകുമാർ എന്നിവർക്കെതിരെ അനാസ്ഥയ്ക്ക് കേസെടുത്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ.വിക്രം അമതേ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഹിമാചൽ പ്രദേശിലെ ഭിബാഗിന് സമീപത്തും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചിലിൽ റോഡുകളും തകർന്നതായി ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ പറയുന്നു. അതേസമയം, അവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.