തൃക്കാക്കര : നഗരസഭ പരിധിയിൽ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി തൃക്കാക്കര നഗരസഭ. 130 ക്യാമറകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
ഒരു വാർഡിൽ 3 ക്യാമറകൾ വീതം സ്ഥാപിക്കും. മാലിന്യം നിക്ഷേപിക്കുന്നവരെയും, കുറ്റവാളികളെയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഹോട്ടലുകളിൽ ദിവസവും പരിശോധന ഉണ്ടാകും. പരാതി വരുന്ന ഹോട്ടലുകൾക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും രാധാമണിപ്പിള്ള പറഞ്ഞു. ആര്യാസ് ഹോട്ടലിനെതിരെ ഒരു യുവതി കൂടി പരാതി നൽകിയിരുന്നു.