തൃശൂർ: പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന സംസ്ഥാനത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പിണറായി സംസ്ഥാനത്തിന്റെ കാര്യം നോക്കിയാൽ മതിയെന്നും രാജ്യത്തേക്ക് ആര് വരണം പോണം എന്ന് പിണറായി നോക്കണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ ഗുരുവായൂർ മണ്ഡലത്തിലെ റോഡ്ഷോക്കിടെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പട്ടിണി നിവാരണത്തിന് പൌരത്വ പട്ടിക വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.