തൃശൂർ: തൃശൂരിൽ മൂർക്കനിക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ നാല് പ്രതികൾ അറസ്റ്റിൽ. അഖിൽ എന്ന യുവാവിനെ കുത്തിക്കൊന്ന നാലംഗ സംഘമാണ് അറസ്റ്റിലായത്. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്. കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴുണ്ടായ തർക്കമാണ് കൊലയ്ക്കു കാരണം. കുത്തേറ്റ മുളയം സ്വദേശി ജിതിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്.
തൃശൂരിൽ ഇന്നലെ രാത്രി മൂന്നു സംഭവങ്ങളിലായി രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതപ്പെടുത്തി പൊലീസ്. നെടുപുഴയിൽ നിനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 24 വയസ്സുകാരൻ കരുണാമയിയാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ പെട്ട് കെടക്കുകയായിരുന്നെന്ന് പറഞ്ഞ് 3 പേരാണ് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.. കരുണാമയിയുടെ സുഹൃത്തുക്കളായ അമൽ ,വിഷ്ണു, ബിനോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ആഘോഷത്തിനിടെയാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ 28 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളായ വിശ്വജിത്ത്, ബ്രഹ്മ ജിത്ത് എന്നീ ഇരട്ട സഹോദരങ്ങൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. മൂന്നാമത്തെ സംഭവമുണ്ടായത് അന്തിക്കാടാണ്. നിമേഷ് എന്നയാൾക്കാണ് കുത്തേറ്റത്. കുത്തിയ ഹിരത്തിനും പരിക്കുണ്ട്. ഹിരത്തിന്റെ വീട്ടിലെത്തി നടത്തിയ സംഘർഷത്തിനിടെയായിരുന്നു കത്തി കുത്ത്.