കണ്ണൂർ : ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ കണ്ണൂർ കൊട്ടിയൂർ നിടുംപൊയിൽ മൂന്ന് പേർക്ക് പരിക്ക്. രണ്ട് വീടുകൾക്ക് ഭാഗിക നാശമുണ്ടായി. മരാടി ലീല, സഹോദരൻ മരാടി ചന്ദ്രൻ, സഹോദരിയുടെ മകൻ സനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തൂണും താത്കാലിക ഷെഡിന്റെ ചുമരും മിന്നലിൽ വിണ്ടുകീറി. വീട്ടിനുള്ളിലെ വയറിംഗും ഇലക്ടിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.












