ആലപ്പുഴ: വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍എസ്എസിന്റെ തുടര്‍പ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ കാര്യത്തില്‍ എസ്എന്‍ഡിപി യോഗം തീരുമാനമെടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ‘മിത്ത്’ വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് വ്യാപക വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് നിലപ്പാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ കൂടി നിലപാട് തിരുത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എന്‍ എസ് എസ്. സ്പീക്കര്‍ക്കെതിരെ തുടര്‍ പ്രക്ഷോഭം നടത്താന്‍ എന്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട്.