തിരുവനന്തപുരം : മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പര്‍വൈസര്‍ രാമചന്ദ്രന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തലയ്ക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്.