തൃശൂർ : വടക്കാഞ്ചേരി അകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം. അകമല കുഴിയോട് വെള്ളാംകുണ്ടിൽ വീട്ടിൽ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച രാവിലെ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. കൃഷിയിടത്തിൽ ഇറങ്ങിയ തൊഴിലാളികളാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഉടമയെ വിവരമറിയിക്കുകയും ഉടമ വനംവകുപ്പിനെ വിളിക്കുകയുമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് കാട്ടാനശല്യവും രൂക്ഷമാണ്. ഇന്നലെയും മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷി നാശം വരുത്തിയിരുന്നു. മാങ്കോസ്റ്റീന്‍, കവുങ്ങ്, പന, ഉൾപ്പെടെയുള്ളവ കാട്ടാന നശിപ്പിച്ചിട്ടുണ്ട്.