കൽപ്പറ്റ : വയനാട് കല്ലൂർ നമ്പ്യാർകുന്നിൽ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടിൽ കുടുങ്ങി. നിരവധി വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. പുലി കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് വനംവകുപ്പ് അധികൃതർ ആദ്യം കൂടു വെച്ചിരുന്നു. ഇതേത്തുടർന്ന് മറ്റൊരു സ്ഥലത്തായി പുലിയുടെ ആക്രമണം. തുടർന്ന് അവിടെ രണ്ടാമതൊരു കൂടു കൂടി വെച്ചു. ആ കൂട്ടിലാണ് പുലി കുടുങ്ങിയത്. തമിഴ്‌നാടിനോട് അതിർത്തി പ്രദേശത്താണ് പുലി ആഴ്ചകളോളം ഭീതി വിതച്ചത്. ഇന്നലെ രാത്രി കെണിയിൽ കുടുങ്ങിയതിന് സമീപമുള്ള ഒരു വീട്ടിൽ നിന്നും പുല ഒരു കോഴിയെ പിടികൂടിയിരുന്നു. ശബ്ദം കേട്ട് ആളുകൾ ബഹളം വെച്ചപ്പോഴാണ് പുലി പോയത്. ഇതിനു പിന്നാലെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്.