കൊല്‍ക്കത്ത: സംഘര്‍ഷത്തിനിടെ പശ്ചിമ ബംഗാളില്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. മുസ്തഫ ഷെയ്ഖ് എന്നയാളാണ് മാള്‍ഡ ജില്ലയിലെ സുജാപൂരിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേന്ദ്രമന്ത്രി നിഷിത് പ്രമാണികിനും സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുന്‍ പഞ്ചായത്ത് പ്രധാന് ആണ് കൊല്ലപ്പെട്ട മുസ്തഫ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുസ്തഫ ഷെയ്ഖിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു.