• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

30 വർഷം മുമ്പ് ഇറാഖിൽ നിന്ന് കണ്ടെത്തിയ 4000 വർഷം പഴക്കമുള്ള ശിലാ ലിഖിതത്തിന്‍റെ നഷ്ടപ്പെട്ട ഭാഷ പഠിക്കാന്‍…

by Web Desk 06 - News Kerala 24
February 16, 2023 : 12:04 pm
0
A A
0
30 വർഷം മുമ്പ് ഇറാഖിൽ നിന്ന് കണ്ടെത്തിയ 4000 വർഷം പഴക്കമുള്ള ശിലാ ലിഖിതത്തിന്‍റെ നഷ്ടപ്പെട്ട ഭാഷ പഠിക്കാന്‍…

ഭാഷ, മനുഷ്യനിര്‍മ്മിതമാണ്. നൂറ്റാണ്ടുകളോളം തുടര്‍ന്ന പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഓരോ സമൂഹവും തങ്ങളുടെ വികാരങ്ങളും ആശയങ്ങളും കൈമാറുന്നതിന് സ്വന്തമായൊരു ഭാഷ രൂപപ്പെടുത്തുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഭാഷകള്‍ സംസാരിക്കുന്ന ജനത ഇല്ലാതാകുന്നതോടെ ആ ഭാഷയും മരിക്കും. ലോകത്ത് ഇപ്പോള്‍ തന്നെ ആറോളം മൃതഭാഷകളും അതിലേറെ വംശനാശം വന്ന ഭാഷകളുമുണ്ട്. സംസ്കൃതം, ലാറ്റിന്‍, അക്കാഡിയന്‍, പുരാതന ഗ്രീക്ക്, ഹീബ്രു, കോപ്റ്റിക് തുടങ്ങിയ ഭാഷകളാണ് ലോകത്തെ പ്രധാന മൃതഭാഷകളുടെ ഗണത്തിലുള്ള പ്രധാനപ്പെട്ടവ. ഇവയില്‍ പല ഭാഷകളുടെയും പുനരുജ്ജീവനത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പക്ഷേ വംശനാശം സംഭവിച്ച ഭാഷകളുടെ കാര്യത്തില്‍ ഇതല്ല അവസ്ഥ. അവയുടെ ലിഖിതങ്ങള്‍ പോലും വായിക്കേണ്ടതെങ്ങനെയെന്ന് ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ അറിയില്ലെന്നതാണ് പ്രധാനപ്രശ്നം. ഇത്തരത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്ത് വംശനാശം സംഭവിച്ച ഒരു ഭാഷയെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഒരു സംഘം ഗവേഷകര്‍.

ഇതിനായി പുരാതന ശിലാലിഖിതങ്ങള്‍ വായിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 4,000 വർഷം പഴക്കമുള്ള ഈ ശിലാലിഖിതം 30 വർഷം മുമ്പ് ഇറാഖിൽ നിന്നാണ് കണ്ടെത്തിയത്. എന്നാല്‍ 2016 മുതലാണ് ഈ ശിലാലിഖിതങ്ങള്‍ വായിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അഞ്ച് വര്‍ഷത്തെ നിരന്തര നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ശിലാലിഖിതം വായിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

മദ്ധ്യേഷയില്‍ ജീവിച്ചിരുന്ന പുരാതന മനുഷ്യരായ അമോറ്റൈറ്റുകളുടേതാണ് ഈ ശിലാലിഖിതം. എന്നാല്‍, ആധുനിക ഇസ്രായേല്‍, സിറിയ. ജോര്‍ദാന്‍ എന്നീ പ്രദേശങ്ങളടങ്ങിയ കാനാന്‍ ദേശത്തെ കുറിച്ചുള്ള ശിലാലിഖിതമാണിത്. തെക്കൻ മെസൊപ്പൊട്ടേമിയയുടെ വലിയ ഭൂഭാഗങ്ങൾ ബിസി 21 -ാം നൂറ്റാണ്ട് മുതൽ ബിസി 17 -ാം നൂറ്റാണ്ടിന്‍റെ അവസാനം വരെ കൈവശം വച്ചിരുന്ന ലെവന്‍റിൽ നിന്നുള്ള പുരാതന വടക്ക് – പടിഞ്ഞാറൻ സെമിറ്റിക് സംസാരിക്കുന്നവരാണ് അമോറൈറ്റുകൾ. ഇസിന്‍, ലാര്‍സ, ബാബിലോണ്‍ തുടങ്ങിയ പുരാതനമായ ഏഴ് പ്രമുഖ നഗര സംസ്ഥാനങ്ങള്‍ സ്ഥാപിച്ചത് അമോറൈറ്റുകളാണ്.

ടോളമി രാജാവ് എപ്പിഫേൻസ് അഞ്ചാമന് (King Ptolemy Epiphanes V) വേണ്ടി 196 ബിസിയിൽ ഈജിപ്തിലെ മെംഫിസിൽ വച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ മൂന്ന് പതിപ്പുകള്‍ ആലേഖനം ചെയ്ത റോസെറ്റ ശിലാലിഖിതവുമായി (Rosetta Stone) ഈ ശിലാലിഖിതത്തെ പുരാവസ്തു ശാസ്ത്രജ്ഞര്‍ താരതമ്യം ചെയ്യുന്നു. ശിലാലിഖിതത്തിലെ വാചകങ്ങളെ രണ്ട് കോളങ്ങളായി തിരിച്ചിട്ടാണുള്ളത്. ഇടത് കോളത്തില്‍ നഷ്ടപ്പെട്ട അമോറൈറ്റ് ഭാഷയിലുള്ള എഴുത്തുകളും. വലത്തെ കോളത്തില്‍ അക്കാഡിയന്‍ ഭാഷയുടെ ഒരു പഴയ ഭാഷരൂപവുമാണ് ഉള്ളതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതില്‍ അക്കാഡിയന്‍ ഭാഷ വായിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ശിലാഫലകത്തില്‍ ഒരേ പ്രാധ്യാന്യത്തോടെ രണ്ട് ഭാഷകള്‍ ഉപയോഗിക്കുന്ന രീതി വളരെ അപൂര്‍വ്വമാണ്. ഈ കാലഘട്ടത്തില്‍ രണ്ട് ഭാഷകള്‍ക്കും ഉണ്ടായിരുന്ന പ്രാധ്യാന്യത്തെയാണ് ഇത് കാണിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലക്ഷങ്ങൾ വിലവരുന്ന ജാപ്പനീസ് മിയാസാക്കി, മാമ്പഴം വൻതോതിൽ കൃഷി ചെയ്യാൻ ഇന്ത്യയും…

Next Post

കാണാതായ യുവതി തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കാണാതായ യുവതി തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍

കാണാതായ യുവതി തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍

അവാസ്തവവും ജുഡീഷ്യറി തളളിയതുമായ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു; ബിബിസി വിവാദത്തില്‍ ഉപരാഷ്ട്രപതി

അവാസ്തവവും ജുഡീഷ്യറി തളളിയതുമായ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു; ബിബിസി വിവാദത്തില്‍ ഉപരാഷ്ട്രപതി

കനാലിൽ വീണുപോയ നായ്ക്കുട്ടിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; സാഹസികമെന്ന് കാഴ്ചക്കാർ

കനാലിൽ വീണുപോയ നായ്ക്കുട്ടിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; സാഹസികമെന്ന് കാഴ്ചക്കാർ

2018ല്‍ തായ്ലന്‍റിലെ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷിച്ച ഫുട്ബോള്‍ ടീമംഗം ലണ്ടനില്‍ മരിച്ചു

2018ല്‍ തായ്ലന്‍റിലെ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷിച്ച ഫുട്ബോള്‍ ടീമംഗം ലണ്ടനില്‍ മരിച്ചു

പ്രവ‍ര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നേതൃത്വം: നോമിനേഷനിലൂടെ സമിതിയെ തെരഞ്ഞെടുക്കും

പ്രവ‍ര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നേതൃത്വം: നോമിനേഷനിലൂടെ സമിതിയെ തെരഞ്ഞെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In