തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ഇന്ന്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് 2 ദിവസത്തെ യോഗം. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി എന്നിവ പ്രധാന ചർച്ചയാകും. വകുപ്പുകളുടെ പ്രവർത്തന അവലോകനം, പുതിയ പ്രവർത്തനരേഖകൾ, പദ്ധതികൾ എന്നിവയും ചർച്ചയിൽ വരും.