മസ്‌കറ്റ് : ഒമാനിലെ മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ മത്രയിലെ താമസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഒരു വീട്ടില്‍ നിന്നും ലൈസന്‍സില്ലാതെ പുകയിലയും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. താമസസ്ഥലങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.