തിരുവനന്തപുരം : ഒരാഴ്ചക്കിടെ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ ഇന്നലെ 80 രൂപയുടെ കുറവുണ്ടായി. 35920 രൂപയാണ് ഇന്ന് ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണവിലയില്‍ കുറവുണ്ടായത്. 4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളില്‍ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വര്‍ണവില ഗ്രാമിന് 4550 രൂപയായിരുന്നു. 28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. പിന്നീട് 29 ന് 15 രൂപയും കുറഞ്ഞു. അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് സ്വര്‍ണ വില കുറഞ്ഞത്. അഞ്ച് ദിവസത്തിനിടെ ഒരു ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു.
മൂന്ന് ദിവസം മുന്‍പ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ യഥാക്രമം 36720 രൂപയും 36400 രൂപയും 36120 രൂപയുമായിരുന്നു സ്വര്‍ണവില. ഇന്നലെ ഒരു പവന് സ്വര്‍ണ വില 120 രൂപ കുറഞ്ഞ് 36000 രൂപയായി. ഇന്നും 36000 രൂപയാണ് ഒരു പവന്റെ വില. ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ച ശേഷം നാല് ദിവസം മുന്‍പ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയില്‍ എത്തിയത്. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല.