തിരുവനന്തപുരം: കുത്തനെ വില ഉയരുന്നതിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. നേരിയ ശമനമാണ് വില വർധനയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ശനിയാഴ്ച സ്വർണവില റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം 1120 രൂപ വർധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4568 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒക്ടോബർ ഒന്നിന് 42,680 രൂപയായിരുന്നു സ്വർണവില. ഇത് ഒക്ടോബർ 5 ആയപ്പോഴേക്കും 41,960 ൽ വരെ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലക്കായിരുന്നു ഇത്. എന്നാൽ ഒക്ടോബർ 6 മുതൽ സ്വർണവില ഉയരുകയായിരുന്നു.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ കൂടി. സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്‍റെ വില കൂടാന്‍ കാരണം.യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ വില വർദ്ധന തുടരുമെന്നും വരുന്ന ആഴ്ചയിൽ അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔണ്‍സിന് 2000 ഡോളറിലേക്ക് എത്താമെന്നുമുളള സൂചനകളാണ് പുറത്തു വരുന്നത്.