ചാലക്കുടി : നടൻ കലാഭവൻ മണിയുടെ ജന്മദിനം ഇന്ന്. നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ കലാഭവൻ മണി പാർക്കിൽ പുതുവത്സരാഘോഷവും കലാഭവൻ മണി ജന്മദിനാഘോഷവും – മണിമുഴക്കം ഇന്ന് 5നു ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടിനി ടോം, സിദ്ധാർഥ്, വിജയകുമാർ, ശ്രീരേഖ തുടങ്ങി സിനിമാ, സീരിയൽ, മിമിക്രി, നാടൻപാട്ടു രംഗങ്ങളിലെ പ്രമുഖർ അതിഥികളായെത്തും. ചാലക്കുടിയിലെ കലാകാരൻമാർ നയിക്കുന്ന സംഗീതാർച്ചന അരങ്ങേറും. സംസ്ഥാന ചലചിത്ര അവാർഡ് ശ്രീരേഖയെ ആദരിക്കുമെന്നു നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, നഗരസഭ ഉപാധ്യക്ഷ സിന്ധു ലോജു, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് എന്നിവർ അറിയിച്ചു.