തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് 220 രൂപയാണ് വ്യാഴാഴ്ച കൂടിയത്. ഇതോടെ സ്വര്‍ണ വില വീണ്ടും 44,000 തൊട്ടു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില വ്യാഴാഴ്ച 35 രൂപ ഉയർന്നു. വിപണി വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വ്യാഴാഴ്ച 25 രൂപ ഉയർന്നു. വിപണി വില 4548 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.